
കാഞ്ഞങ്ങാട് :അജാനൂർ പഞ്ചായത്ത് ഇരുപതാം വാർഡ് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കുടുംബ സംഗമം മുക്തറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.കെ.എം.മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് നേതാവ് ഡോ.ഖാദർ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തി. ഡോ.ഖാദർ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തി.മുസ്ലീം ലീഗ് ദേശീയ കൗൺസിൽ അംഗം എ.ഹമീദ് ഹാജി സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തി കപ്പണക്കൽ മുഹമ്മദ് കുഞ്ഞി,എ.അബ്ദുളള,മുനീർ പാലായി,കുൽബുദ്ദീൻ പാലായി,എൽ ഷെരീഫ്,ഷീബ കടപ്പുറം,ഖദീജ നസീം എന്നിവർ പ്രസംഗിച്ചു. സ്ഥാനാർത്ഥികളായ സി.സുമിത,സി.കുഞ്ഞാമിന കൊളവയൽ എന്നിവർ സംസാരിച്ചു , പഞ്ചായത്ത് മെമ്പർ കെ.രവീന്ദ്രൻ സ്വാഗതവും ശിഹാബ് പാലായി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |