
പയ്യന്നൂർ : ഭരണത്തിലുള്ള പിടിപ്പുകേടും പാലിക്കാത്ത വാഗ്ദാനങ്ങളുമാണ് ഇടതു മുന്നണി കാലങ്ങളായി പയ്യന്നൂരിലെ ജനതക്ക് നൽകിയതെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യൻ പറഞ്ഞു. യു.ഡി.എഫ്. നഗരസഭ കമ്മിറ്റി സംഘടിപ്പിച്ച ജന മുന്നേറ്റ ജാഥ കോറോം നോർത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്.നഗരസഭ കമ്മിറ്റി ചെയർമാൻ എ.രൂപേഷ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി എ.പി.നാരായണൻ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.ജയരാജ്, യു.ഡി.എഫ്. കൺവീനർ വി.കെ.ഷാഫി, എം.പ്രദീപ് കുമാർ, പ്രശാന്ത് കോറോം, ടി.വി.പുഷ്പ, നവനീത് നാരായണൻ, മുരളി പള്ളത്ത്, സ്ഥാനാർത്ഥികളായ കെ.പ്രേമൻ, കെ.വി.രാജീവൻ, അർജുൻ കോറോം പ്രസംഗിച്ചു. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകീട്ട് കവ്വായിൽ സമാപിച്ചു. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള സമാപന സമ്മേളനം ഉൽഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |