
പയ്യാവൂർ: ചന്ദനക്കാംപാറയിലെ 'സൊറ പറഞ്ഞിരിക്കാൻ ഒരിടം' സംരംഭത്തിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെ സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും ചന്ദനക്കാംപാറ മാവുംതോട് ഹൈടെക് ഓഡിറ്റോറിയത്തിൽ ജില്ലാ ആശുപത്രിയിലെ ഒഫ്താൽമിക് സർജൻ ഡോ.ഒ.ടി.രാജേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംരംഭം രക്ഷാധികാരി ഇ.ജെ.അഗസ്റ്റിൻ ആമുഖ പ്രഭാഷണം നടത്തി. പയ്യാവൂർ ഗവ.ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ.വി.വി.ചാരുത, ചന്ദനക്കാംപാറ പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ പി.വി.രതീഷ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചന്ദനക്കാംപാറ യൂണിറ്റ് സെക്രട്ടറി സന്തോഷ് എട്ടൊന്നിൽ, കണ്ണൂർ ജില്ലാ ആശുപത്രി നേത്രരോഗ വിഭാഗം കോ ഓർഡിനേറ്റർ ആർ.എസ്.പ്രസാദ് എന്നിവർ പ്രസംഗിച്ചു. ഡോ.ഒ.ടി.രാജേഷ് നേതൃത്വം നൽകി.ക്യാമ്പിൽ മരുന്നുകൾ സൗജന്യമായി നൽകി. ആവശ്യമായവർക്ക് ശസ്ത്രക്രിയയും സൗജന്യമായിരിക്കുമെന്ന് സംരംഭം രക്ഷാധികാരി ഇ.ജെ.അഗസ്റ്റിൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |