
കണ്ണൂർ:ആധുനിക കേരളത്തിലെ ശാസ്ത്രസാംസ്‌കാരിക ഉണർവിന് അടിത്തറയിട്ട പി.ടി. ഭാസ്‌കര പണിക്കരെ അനുസ്മരിച്ച് കേരള ശാസ്ത്രസാങ്കേതികപരിസ്ഥിതി കൗൺസിലിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ പി.ടി. ഭാസ്‌കര പണിക്കർ മെമ്മോറിയൽ ലക്ചർ സംഘടിപ്പിച്ചു.തിരുവനന്തപുരം ഐസറിലെ കെമിസ്ട്രി വിഭാഗം പ്രൊഫസർ കാന.എം.സുരേശൻ മുഖ്യപ്രഭാഷണം നടത്തി. സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. പി. ഹരിനാരായണൻ സംസാരിച്ചു. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി പ്രൊഫ.എ.സാബു അധ്യക്ഷതവഹിച്ചു. സർ സയ്യിദ് കോളേജ് പ്രിൻസിപ്പൽ ഡോ. ഇസ്മായിൽ ഒളയിക്കര, അസോസിയേറ്റ് പ്രൊഫസർ ഡോ.ശ്രീജ.പി, സർ സയ്യിദ് കോളേജ് മാനേജർ അഡ്വ.പി.മെഹമ്മൂദ്, ഡോ. എൻ.എസ്.പ്രദീപ് , സയന്റിസ്റ്റ് അർജുൻ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ എറണാകുളത്ത് നടക്കുന്ന 38ാമത് കേരള ശാസ്ത്ര കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാനതല പരിപാടികളുടെ ഭാഗമായിട്ടാണ് ലക്ചർ സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |