
പെരിയ:രാവണേശ്വരം കോതോളംകര ദുർഗ്ഗ ഭഗവതി ക്ഷേത്ര നവീകരണ കലശ ഒറ്റത്തിറ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ അടയാളം കൊടുക്കലും അനുജ്ഞാകലശവും ബാലാലയ പ്രതിഷ്ഠയും നടന്നു.ക്ഷേത്രത്തിൽ അരവത്ത് കെ.യു.പത്മനാഭ തന്ത്രിയുടെ കാർമികത്വത്തിൽ അനുജ്ഞാ കലശവും ബാലാലയ പ്രതിഷ്ഠാചടങ്ങുകളും നടത്തി. തെയ്യക്കോലക്കാരായ ഉദയൻ, ഉദയവർമ്മ പെരുമലയൻ വേണു, ഉപേന്ദ്രൻ, ദിലീപ് പണിക്കർ, സുരേഷ് എന്നിവർ പ്രസിഡന്റ് എൻ.അശോകൻനമ്പ്യാരിൽ നിന്നും കൊടിയിലകൾ ഏറ്റുവാങ്ങി. എൻ.കേളു നമ്പ്യാർ, അനീഷ് ദീപം, വി.വി.ഗോവിന്ദൻ, കെ.വി.പ്രവീൺകുമാർ, എൻ.രാഘവൻ നമ്പ്യാർ, എ.തമ്പാൻ മക്കാക്കോട്ട്, എ.ബാലൻ, പവിത്രൻ കണിയാം വളപ്പ്, സജിത ബാലൻ, ഉഷ രവീന്ദ്രൻ, സംബന്ധിച്ചു.നവീകരണ കലശം ഡിസംബർ 21 മുതൽ 25 വരെയും ഒറ്റത്തിറ കളിയാട്ടം ഡിസംബർ 28 മുതൽ 31 വരെയും ചോനാട്ട് കാലിച്ചാൻ ദേവസ്ഥാനത്ത് തെയ്യത്തിന്റെ പുറപ്പാട് ജനുവരി നാലിനും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |