
തളിപ്പറമ്പ്: എൽ.ഡി.എഫ് തളിപ്പറമ്പ് മുനിസിപ്പൽ തിരഞ്ഞെടുപ്പ് റാലി നടത്തി. പൂക്കോത്ത് തെരുവിൽ സി പി.എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു.ക്രിമിനൽ ബുദ്ധിയുള്ള ഒരുരാഷ്ട്രീയ നേതാവിന് മുന്നിലാണ് കോൺഗ്രസ് തകർന്ന് തരിപ്പണമായി നിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിജിയും നെഹ്റുവും എ.കെ.ജിയും കൃഷ്ണപ്പിള്ളയും ഇ.എം.എസും വളർത്തിയെടുത്ത് വലുതാക്കിയ കോൺഗ്രസ് പാർട്ടിയുടെ അന്തകനാണ് രാഹുൽ മാങ്കൂട്ടം. പരാതി കിട്ടിയിട്ടും പരിഹരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായില്ല. ആ ജീർണ മുഖം ഇപ്പോൾ കോൺഗ്രസ് പേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജേഷ് വടക്കഞ്ചേരിയുടെ ഗാന ആൽബം ചടങ്ങിൽ പ്രകാശിപ്പിച്ചു. എൻ.രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു.കെ.എം. സ്വപ്ന, മുഹമ്മദ് റാഫി, തോമസ് ചൂരനോലിൽ, അനിൽ പുതിയവീട്ടിൽ, ടി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സി പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.സ്വന്തോഷ് സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |