കാസർകോട്: സ്കൂൾ കലോത്സവവേദികൾ ഇന്നലെ നിയന്ത്രിച്ചത് അദ്ധ്യാപികമാരായിരുന്നു. പതിമൂന്ന് വേദികളുടെ ചുമതല ഏറ്റെടുത്ത അദ്ധ്യാപികമാർ ഓഫീസ് ഡ്യൂട്ടിയും നിർവഹിച്ചു. ചെറുവത്തൂർ മുതൽ മഞ്ചേശ്വരം വരെയുള്ള ഏഴ് സബ് ജില്ലകളിലെ 125 ഓളം അദ്ധ്യാപികമാർക്കായിരുന്നു വേദികളുടെ ചുമതല. കെ.പി.എസ്.ടി.എ വനിതാ ഫോറത്തിന്റെ നേതൃത്വത്തിലായിരുന്നു ഇവരുടെ പ്രവർത്തനം. കെ.പി.എസ്.ടി.എ ജില്ലാ ട്രഷറർ പി.ശ്രീജ, വനിതാ ഫോറം ഭാരവാഹികളായ എ.കെ.പ്രീയ, സി കെ.അജിത, ടി.പി.ജയശ്രീ എന്നിവർ നേതൃത്വം നൽകി. രാവിലെ ഡി.ഡി.ഇ ടി.വി.മധുസൂദനിൽ നിന്ന് വേദികൾ കൈകാര്യം ചെയ്യേണ്ടുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ സ്വീകരിച്ച ശേഷമാണ് ഇവർ ചുമതല ഏറ്റെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |