
കണ്ണൂർ: രജിസ്‌ട്രേഷൻ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാലിന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു,പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിക്കും. എം.പി മാരായ ജോൺ ബ്രിട്ടാസ്, അഡ്വ.പി.സന്തോഷ് കുമാർ, ഡോ.വി.ശിവദാസൻ, കെ.സുധാകരൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ, ജില്ലാ കലക്ടർ അരുൺ കെ.വിജയൻ എന്നിവർ വിശിഷ്ടാതിഥികളാകും. രജിസ്‌ട്രേഷൻ ഇൻസ്‌പെക്ടർ ജനറൽ കെ.മീര സംസാരിക്കും.ഓരോ ജില്ലയിലെയും മെച്ചപ്പെട്ട സേവനം കാഴ്ചവെച്ച സബ് രജിസ്ട്രാർ ഓഫീസുകൾ, മികച്ച ജില്ലാ രജിസ്ട്രാർ ഓഫീസുകൾ, മേഖലാ ഓഫീസുകൾ എന്നിവക്കുള്ള പുരസ്‌കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |