
കാഞ്ഞങ്ങാട് :വിരമിച്ച ആരോഗ്യവകുപ്പ് ജീവനക്കാർ പുതുവത്സരാഘോഷവും സ്നേഹ സദസ്സും സംഘടിപ്പിച്ചു. കുശവൻ കുന്ന് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിജില്ലാ ഓഫീസിൽ നടന്ന ആഘോഷൺ കെ.വി.സുശീലയുടെ അദ്ധ്യക്ഷതയിൽ റിട്ട. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഇ.മോഹനൻ ഉദ്ഘാടനം ചെയ്തു. റെഡ് ക്രോസ് സൊസൈറ്റി പ്രസിഡന്റ് എം.വിനോദ് മുഖ്യാതിഥിയായി. ടി.എസ്.ശ്യാമള, സി കെ.രാജഗോപാലൻ, കെ.അസ്മ, ഹേമലത കോയ് ചേരി, എൻ.സുകുമാരൻ, ബിനോയ് ജോൺ, കെ.സാബു,കെ.മുരളി ഷെട്ടി, ഒ.ടി.സൽമത്ത്, എം.ബി.ഗിരിജ എന്നിവർ പ്രസംഗിച്ചു. മുൻ ജില്ലാ മാസ് മീഡിയ ഓഫീസർ എം രാമചന്ദ്രസ്വാഗതവും പി പി ജമുന നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |