
കാഞ്ഞങ്ങാട് :താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ഹോസ്ദുർഗ്, ജനമൈത്രി പൊലീസ് ഹോസ്ദുർഗ്, ജനമൈത്രി വളണ്ടിയർ ഗ്രൂപ്പ്, താജ് ബേക്കൽ റിസോർട്ടിൻ്റെ സഹകരണത്തോടെ അമ്പലത്തറ സ്നേഹാലയത്തിൽ പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർമാർ വി.വി.രമേശൻ മുഖ്യാതിഥിയായി പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.സി കെ.സബിത ഉദ്ഘാടനം ചെയ്തു.എ.സുകേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.വി രാജീവൻ, ഹോസ്ദുർഗ് സബ് ഇൻസ്പെക്ടർ എ.അജയകുമാർ , ബിനോയ് തോമസ്, ബിജോ സെബാസ്റ്റ്യൻ, വിനീഷ , ബിന്ദു , പുഷ്പ കൊളവയൽ സംസാരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി സ്വാഗതവും സ്നേഹാലയം ഡയറക്ടർ ഈശോദാസ് നന്ദിയും പറഞ്ഞു.സുരേഷ് നാരായണന്റെ മാജിക് ഷോ, കലാപരിപാടികൾ എന്നിവയും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |