
മാഹി: ' പന്തക്കൽ പി.എം.ശ്രീ ഐ.കെ. കുമാരൻ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ മാഹി സ്‌കൂൾ കലോത്സവ് 2026
രമേഷ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ ഡി.മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർപേഴ്സൺ ദിവ്യമോൾ, പ്രധാനാദ്ധ്യാപിക എൻ.വി. ശ്രീലത, സമഗ്രശിക്ഷ എ.ഡി.പി.സി ഷിജു എന്നിവർ സംസാരിച്ചു.മാഹി വിദ്യാഭ്യാസവകുപ്പ് മേലദ്ധ്യക്ഷ എം.എം.തനൂജ സ്വാഗതവും വൈസ് പ്രിൻസിപ്പൽ കെ.ഷീബ നന്ദിയും പറഞ്ഞു.മയൂർ, മൽഹാർ എന്നീ രണ്ട് വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. മാഹി മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിലെ പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിഭാഗങ്ങളിലായി 520 ഓളം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്.
സമാപന സമ്മേളനം ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |