
കാസർകോട്: കെ-ടെറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ ഉത്തരവ് മരവിപ്പിച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയിൽ ആശ്വാസമുണ്ടെങ്കിലും ഇതിനായി ഒന്നിലധികം തവണ അടച്ച ഫീസിൽ വ്യക്തത ലഭിക്കാതെ അദ്ധ്യാപകർ. അദ്ധ്യാപകർ പൊതുവായ കെ.ടെറ്റ് പരീക്ഷയ്ക്കും സർവീസിലുള്ളവർക്ക് പ്രത്യേകിച്ച് നടത്തുന്ന പരീക്ഷയ്ക്കും ഉയർന്ന
യോഗ്യതയുള്ളവർ വേറെയും
500 രൂപ വീതം ഫീസായി അടക്കേണ്ടി വന്നിരുന്നു.
സുപ്രിംകോടതി വിധി വന്നതിന് പിന്നാലെ അധികൃതർ അനാവശ്യമായ ധൃതി കാട്ടിയതാണ് ഒരെ പരീക്ഷയ്ക്ക് രണ്ടുതവണ ഫീസ് അടക്കേണ്ടിവന്നതെന്നാണ് ഇവരുടെ ആക്ഷേപം. ഫെബ്രുവരിയിൽ നടക്കേണ്ട കെ ടെറ്റ് പൊതുപരീക്ഷയ്ക്ക് സർവ്വീസിലുള്ളവർ ഫീസ് അടക്കേണ്ടിയിരുന്ന അവസാനതീയതി ഡിസംബർ 30 ആയിരുന്നു.തിരക്കു കാരണം സൈറ്റ് ബ്ലോക്കാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പലരും ഡിസംബർ 29നുള്ളിൽ തന്നെ ഫീസ് അടച്ചിരുന്നു. എന്നാൽ അവസാന നിമിഷം സർവീസിലുള്ളവർ പ്രത്യേകമായുള്ള ടെസ്റ്റിനായി അപേക്ഷ നൽകണമെന്ന അറിയിപ്പ് എത്തുകയായിരുന്നു. സർക്കാർ ഉത്തരവ് വന്നതിന് പിന്നാലെ
സെറ്റ്, നെറ്റ് തുടങ്ങിയ യോഗ്യതയുള്ളവരും അക്ഷയയിൽ പണം അടച്ചു. ജനുവരി ഒന്നിന് ഇറക്കിയ ഉത്തരവ് മന്ത്രി ഇടപെട്ട് മരവിപ്പിച്ചതോടെ ഇവർ അടച്ച പരീക്ഷ ഫീസ് സംബന്ധിച്ചും അവ്യക്തത നിലനിൽക്കുകയാണ്. കെ ടെറ്റ് പരീക്ഷക്ക് അടച്ച ഫീസ് തിരിച്ചുകൊടുക്കുമോയെന്നും ഏത് പരീക്ഷയാണ് എഴുതേണ്ടതെന്നുമുള്ള കാര്യങ്ങളിലൊന്നും വ്യക്തത ഇല്ലാതെ അപേക്ഷകർ സർവത്ര ആശയക്കുഴപ്പത്തിലാണ്. ആയിര കണക്കിന് അദ്ധ്യാപകരിൽ നിന്ന് ഫീസ് ഇനത്തിൽ നല്ലൊരു തുകയാണ് ഖജനാവിൽ എത്തിയിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |