
കാഞ്ഞങ്ങാട്: വേലാശ്വരം സഫ്ദർ ഹാഷ് മി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ മുപ്പത്തിയേഴാം വാർഷിക ആഘോഷം ഉദ്ഘാടനം എസ്.എഫ്.ഐ മുൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് നിതീഷ് നാരായണൻ നിർവഹിച്ചു. എ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട കെ.സബീഷ്, കെ.വി.സുകുമാരൻ, വി.വി.തുളസി, കെ.ബിന്ദു, പി.കെ.മഞ്ജിഷ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു വേലാശ്വരം ഗവ യു.പി സ്കൂളിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് എൻഡോമെൻ്റ് വിതരണവും വിവിധ മേഖലകളിൽ കഴിവുള്ളവർക്കുള്ള അനുമോദനവും ഇതോടൊപ്പം നടന്നു.പി. കൃഷ്ണൻ, സി വി.കൃഷ്ണൻ, പി.സജിത്ത്, ടി.വിഷ്ണു നമ്പൂതിരി, പി.വി.ശ്യാമള എന്നിവർ സംസാരിച്ചു. ആകാശ് സ്വാഗതവും അർജുൻ ചന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് നൃത്ത നൃത്തങ്ങളും തെരുവ് നാടകവും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |