
കണ്ണൂർ : ക്വാണ്ടം സയൻസ് എക്സിബിഷൻ പ്രഭാഷണങ്ങളുടെ ജില്ലാതല ഉദ്ഘാടനവും മേഘാലയ ചീഫ് സെക്രട്ടറിയും കണ്ണൂർ സ്വദേശിയുമായ ഡോ.ഷക്കീൽ പി.അഹമ്മദിനുള്ള ആദരവും കണ്ണൂർ കൃഷ്ണമേനോൻ ഗവൺമെന്റ് വനിതാ കോളേജിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. ടി.ഗംഗാധരൻ,ഡോ.ഷക്കീൽ അഹമ്മദിനെ പരിചയപ്പെടുത്തി. എം.ദിവാകരൻ, വൈസ് പ്രിൻസിപ്പാൾ ഡോ.സന്തോഷ് കുമാർ, പി.പി.ബാബു മാസ്റ്റർ.കോളേജ് യൂണിയൻ ചെയർമാൻ നാസിയ സലീം, കെ.പി.പ്രദീപൻ സംസാരിച്ചു. കോളേജ് പ്രിൻസിപ്പാൾ കെ.ടി.ചന്ദ്രമോഹനൻ സ്വാഗതവും ബിജു നിടുവാലൂർ നന്ദിയും പറഞ്ഞു.
ജനുവരി 13 മുതൽ 17 വരെ നടക്കുന്ന കണ്ണൂർ വനിതാ കോളേജ് കോളേജ് അൻപതാം വാർഷികാചരണ ത്തിന്റെ ഭാഗമായി ലിറ്റററി ഫെസ്റ്റ്, നാട്ടറിവുംനാടൻപാട്ട് കൂട്ടവും , ഫുസ് ഫെസ്റ്റ്', ഫിലിം ഫെസ്റ്റ് വൽ, ഗാസ ഫോട്ടോ പ്രദർശനം , ഗ്ലാസ് ബ്ലോവിംഗ് ഡമൺസ്‌ടേഷൻ, ഫോട്ടോ പ്രദർശനം തുടങ്ങി വിവിധ പരിപാടികൾ ക്വാണ്ടം എക്സിബിഷനു പുറമെ നടക്കും.
ശാസ്ത്രബോധമുള്ള പുതുതലമുറ ഉയരണം:ഡോ ഷക്കീൽ പി.അഹമ്മദ്
നവമാദ്ധ്യമങ്ങളെ മാത്രം ആശ്രയിച്ചു കൊണ്ട് നിലപാടുകൾ സ്വീകരിക്കുന്നത് ശാസ്ത്രത്തിന്റെ രീതിയല്ലെന്ന് ഡോ.ഷക്കീൽ പി.അഹമ്മദ് പറഞ്ഞു. അത്തരം വിവരങ്ങളെ ശാസ്ത്രത്തിന്റെ രീതിയിൽ വിശകലനം ചെയ്ത് നിലപാടുകളിൽ എത്താൻ യുവതലമുറയ്ക്കാണം.സാമൂഹ്യ ബന്ധം ശക്തിപ്പെടുത്തി മാത്രമേ മന്നോട്ടുള്ള ജീവിതം സാർത്ഥകമാകുകയുള്ളുവെന്നും ഷക്കീൽ അഹമ്മദ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |