
കണ്ണൂർ: ജില്ലാ പഞ്ചായത്തിൽ മൂന്ന് സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം സി പി.എമ്മിന്. ഓരോ സ്ഥിരം സമിതി സി.പി.ഐ ക്കും കേരള കോൺഗ്രസ് എമ്മിനുമാണ്. സി.പി.എമ്മിലെ പി രവീന്ദ്രൻ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷനാകും. രജനി മോഹനാണ് വികസന സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനത്തെത്തുന്നത്. വൈസ് പ്രസിഡന്റായി ചുമതലയേറ്റ ടി.ഷബ്‌ന സ്വാഭാവികമായും ധനകാര്യ സ്ഥിരംസമിതിയുടെ അദ്ധ്യക്ഷ കൂടിയാണ്.
സി പി.ഐയിലെ എ പ്രദീപൻ പൊതുമരാമത്ത് സ്ഥിരം സമിതിയുടെയും കേരള കോൺഗ്രസ് എമ്മിലെ ബേബി എണ്ണച്ചേരിയിൽ ക്ഷേമകാര്യ സ്ഥിരം സമിതിയുടെയും അദ്ധ്യക്ഷയാകുമെന്ന് എൽ.ഡിഎഫ് ജില്ലാ കൺവീനർ എൻ.ചന്ദ്രൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫിന് 18 അംഗങ്ങളാണുള്ളത് .യു.ഡി.എഫിന് ഏഴ് അംഗങ്ങളും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |