
പെരിയ:പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വി.എച്ച്.എസ്.ഐ വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലും കേന്ദ്ര സർവകലാശാലയിലെ ഇ.ശ്രീധരൻ സെന്റർ ഫോർ ലൈഫ് സ്കിൽസ് എഡ്യുക്കേഷനും സംയുക്തമായി വിദ്യാർത്ഥികൾക്കായി ഒഡീസി ദ്വിദിന നേതൃത്വപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കേന്ദ്ര സർവകലാശാല പ്രൊഫസർ വൈസ് ചാൻസിലർ സിദ്ദു പി.അൽഗുർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർവകലാശാല എഡ്യുക്കേഷൻ വിഭാഗം ഡീൻ പ്രൊഫ.വി.പി ജോഷിത് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.എം.എൻ മുസ്തഫ, പ്രൊഫ.അമൃത് ജി കുമാർ, ടി.സി നീന,കെ.പി.താഹിറ എന്നിവർ സംസാരിച്ചു. പ്രൊഫ.എം.എൻ.മുസ്തഫ, ഡോ.എ.ശ്രീന, ഡോ.സുബ്രഹ്മണ്യ പൈലൂർ, ഡോ.വി. ആദിത്യ, ഡോ.ആർ.ചന്ദ്രബോസ്,സൂര്യ നാരായണൻ,യു. ശ്രീജിത്ത് എന്നിവർ ക്ലാസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |