
മാഹി :പള്ളൂരിൽ രണ്ട് പെട്രോൾ പമ്പുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ കളക്ടർ നിരസിച്ചു
ഇന്ത്യൻ റോഡ്സ് കോൺഗ്രസ് മാനദണ്ഡങ്ങൾ പാലിക്കാത്തതതാണ് അപേക്ഷ നിരസിച്ചതിന് പിന്നിൽ.ബി.പി.സി എൽ, എം.ആർ.പി.എൽ എന്നീ കമ്പനികളുടെ പമ്പുകൾ സ്ഥാപിക്കുന്നതിന് എസ്.സി ക്വാട്ട പ്രകാരം രാധ, അഭിനന്ദ് എന്നിവരാണ് കളക്ടർക്ക് അപേക്ഷ സമർപ്പിച്ചത്.പള്ളൂർ മേഖലയിലെ റോഡ് സുരക്ഷാ പ്രശ്നങ്ങളും ഗതാഗത മാനദണ്ഡങ്ങളും വിലയിരുത്തിയ ശേഷമാണ് ഐ.ആർ.സി നിബന്ധനകളുടെ അടിസ്ഥാനത്തിൽ കളക്ടർ തീരുമാനമെടുത്തത്.പൊതുരക്ഷയേയും ഗതാഗതസൗകര്യങ്ങളെയു ബാധിക്കുമെന്ന വിലയിരുത്തലിലാണ് എൻ.ഒ.സി നിഷേധിച്ചത്.മാനദണ്ഡങ്ങളും നിയമങ്ങളും കാറ്റിൽ പറത്തി മാഹിയിൽ അനുദിനം പെട്രോൾ പമ്പുകൾക്ക് അനുമതി നൽകുന്നതിനെതിരെ ജനശബ്ദം മാഹി ചെന്നൈ ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |