
പയ്യാവൂർ : സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിന്റെ നാൽപ്പത്തിമൂന്നാമത് വാർഷികഘോഷം സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മനേജർ ഫാ.മാത്യു ഓലിയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മുഖ്യാദ്ധ്യാപകൻ സോണി മാത്യു ആമുഖ പ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി കെ.സി.ലിസി റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ
സോജൻ കാരാമയിൽ, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് റോബി ഇലവുങ്കൽ, ഗാന്ധി മെമ്മോറിയൽ യു.പി സ്‌കൂൾ പ്രധാനാദ്ധ്യാപകൻ വി.എം.തോമസ്, മുൻ പ്രധാനാദ്ധ്യാപകൻ സിബി ഫ്രാൻസിസ്, മദർ പി.ടി.എ പ്രസിഡന്റ് ജോമി തച്ചിലേട്ട്, സ്‌കൂൾ ലീഡർ കെവിൻ ടോം പ്രസാദ്, സീനിയർ അസിസ്റ്റന്റ് മജി മാത്യു എന്നിവർ പ്രസംഗിച്ചു. . സംഗീതാദ്ധ്യാപകൻ സായി വള്ളോംകോട്ടിനെ ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |