
മട്ടന്നൂർ: പഴശ്ശി രാജ എൻ.എസ് .എസ് കോളേജ് ഇംഗ്ലീഷ് വിഭാഗം ബിരുദ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച നാഷണൽ അണ്ടർഗ്രാജുവേറ്റ് കൊളോകിയം കേരള സർവകലാശാല മുൻ പ്രൊ വൈസ് ചാൻസലർ ഡോ. പി.പി.അജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രൊഫസർ ഇ.വി.രാമകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ഡോ.എൻ. സാജൻ , ഡോ.എ.സി.ശ്രീഹരി , ഡോ.എം.കെ.ലിനു എന്നിവർ പങ്കെടുത്തു . പ്രിൻസിപ്പൽ ഡോ.ആർ.കെ.ബിജു , ഇംഗ്ലീഷ് വകുപ്പദ്ധ്യക്ഷ ഡോ.രാഖി രാഘവൻ, കോഓർഡിനേറ്റർ ഘനശ്യാം മോഹൻദാസ്, ഡോ.ജെസ്സിക്ക സുധീർ, അലോക പ്രകാശ് എന്നിവർ സംസാരിച്ചു.കണ്ണൂർ , ഡൽഹി സർവകലാശാലകളിൽ നിന്നുമുള്ള 23 വിദ്യാർത്ഥികളാണ് രണ്ട് ദിവസം നീണ്ടു നിൽക്കുന്ന കൊളോകിയത്തിൽ പ്രബന്ധമവതരിപ്പിക്കുന്നത് . ഹൈദരാബാദ് കേന്ദ്ര സർവകലാശാല , ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാഗ്വേജ് സർവകലാശാല ഹൈദരാബാദ്, ഷില്ലോംഗ് കാമ്പസുകളിലെ അദ്ധ്യാപകരും ഗവേഷകരുമാണ് മോഡറേറ്റർമാർ.നാളെ സമാപിക്കും .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |