
ഇരിട്ടി : മഹാത്മാഗാന്ധി കോളജിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് മധുരകാന്താരി മെഗാ പൂർവ വിദ്യാർത്ഥി സംഗമം 25ന് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഇരിട്ടി നഗരസഭ ചെയർമാൻ വി.വിനോദ്കുമാർ,കോളേജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി, പ്രിൻസിപ്പാൾ ഡോ.ആർ.സ്വരൂപ തുടങ്ങിയവർ പങ്കെടുക്കും. അലുംനി അസോസിയേഷൻ പ്രസിഡന്റ് എം.കെ വിനോദ് അദ്ധ്യക്ഷത വഹിക്കും. വിരമിച്ച പ്രിൻസിപ്പാൾമാരായ പ്രൊഫ.എം.പി.ലക്ഷ്മണൻ, പ്രൊഫ.എം.എ.എച്ച് ഖാൻ, ഡോ.എം.ജെ.മാത്യു, ഡോ.വി. അജിത, ഡോ.എം.മീര, ഡോ.ഷിജോ എം.ജോസഫ് ,അദ്ധ്യാപക-അനദ്ധ്യാപകർ എന്നിവരെയും അക്കാഡമിക് രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച പൂർവ്വ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കും. കലാപരിപാടികൾ, വിനോദപരിപാടികൾ, ഓർമ്മചെപ്പ് - ആർക്കൈവ് ഗാലറി തുടങ്ങി നിരവധി പരിപാടികൾ ഇതോടാനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.ആയിരത്തിലധികം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |