
കാസർകോട്: ചട്ടഞ്ചാൽ, തെക്കിൽപ്പറമ്പ് 55-ാം മൈലിൽ കഴിഞ്ഞ രാത്രി പത്തുമണിയോടെ ബി.എം.ഡബ്ളു കാറിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് മംഗ്ളൂരുവിലെ ബിസിനസ് പാർട്‌ണർമാരായ ഉള്ളാൾ, സജിപ്പനാട് ലക്ഷ്മണക്കട്ടയിലെ ഹാഷിഫ് മുഹമ്മദ് (41), ദേർളക്കട്ട നാട്ടക്കല്ല് അക്ബർ മൻസിലിലെ മുഹമ്മദ് ഷെഫീഖ് (23) എന്നിവർ. ഇവരുടെ കൂടെയുണ്ടായിരുന്ന ഇസാം, റിയാസ് എന്നിവരെ പരിക്കേറ്റ നിലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ കാർ പൂർണ്ണമായും തകർന്നിരുന്നു നാലു ദിവസം മുമ്പാണ് ബിസിനസ് പാർട്‌ണർമാരായ നാലുപേരും ബിസിനസ് ആവശ്യാർത്ഥം വയനാട്ടിലേക്ക് പോയത്. മടക്കയാത്രയിൽ 55-ാം മൈലിലെത്തിയപ്പോൾ എതിരെ വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. വിവരമറി ഞ്ഞെത്തിയ മേൽപ്പറമ്പ് പൊലീസും ഫയർഫോഴ്സും കാർ വെട്ടിപ്പൊളിച്ചാണ് അകത്തു കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർ ട്ടം പൂർത്തിയാക്കിയ ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടു പോയി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |