
തലശ്ശേരി : പ്രസ് ഫോറത്തിൽ സജ്ജീകരിച്ച മീഡിയാറൂം പ്രവർത്തനം ആരംഭിച്ചു.റബ്‌കോ ചെയർമാൻ കാരായി രാജൻ ഉദ്ഘാടനം ചെയ്തു. റബ്‌കോ, കതിരൂർ സർവ്വീസ് സഹകരണ ബാങ്ക്, നിഷാൻ ഇലക്ട്രോണിക്സ് എന്നിവയുടെ സഹകരണത്തോടെയാണ് സംവിധാനം ഏർപ്പെടുത്തിയത്.പ്രസ് ഫോറം പ്രസിഡന്റ് നവാസ് മേത്തർ അദ്ധ്യക്ഷത വഹിച്ചു കെ പി.സി.സി അംഗം സജീവ് മാറോളി, കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.പി.സുമേഷ്, റബ്‌കോ പ്രൊഡക്ഷൻ മാനേജർ പി.സുഗേഷ്, ഇ.കെ.നായനാർ സ്മാരക ലൈബ്രറി സെക്രട്ടറി പി.ദിനേശൻ, പ്രസ് ഫോറം മുൻ പ്രസിഡന്റ് അനീഷ് പാതിരിയാട് എന്നിവർ സംസാരിച്ചു.പ്രസ് ഫോറം സെക്രട്ടറി
എൻ.സിറാജുദ്ദീൻ സ്വാഗതവും പ്രസ് ഫോറം ട്രഷറർ രവി പാലയാട് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
