
പയ്യന്നൂർ:ഹരിത തീരം മനോഹര തീരം പദ്ധതിയുടെ ഭാഗമായി എട്ടിക്കുളം കടൽ തീരത്ത് , എട്ടിക്കുളം എം.എ.എസ്.എസ്. ജി.എച്ച്.എസ്. സ്റ്റുഡൻസ് തീരസംരക്ഷണസേന, പയ്യന്നൂർ റോട്ടറി ക്ലബ്, ഹരിത കേരള മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അഞ്ഞൂറിലധികം വൃക്ഷ തൈകൾ വച്ചു പിടിപ്പിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് പി.സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്തംഗം അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.പി.മുസ്തഫ , പരിസ്ഥിതി പ്രർത്തകൻ ഭാസ്ക്കരൻ വെള്ളൂർ , വാർഡ് മെമ്പർ കെ.അമീഫ, പി.അരുൾ, മനോജ് , ഡോ.അബുൾ ഹക്കീം, ശ്രീജ , അബ്ദുൾ റഷീദ്, ടി.വി.വിലാസിനി തുടങ്ങിയവർ സംസാരിച്ചു. പ്രധാനാദ്ധ്യാപകൻ പി.സത്യനാഥൻ സ്വാഗതവും കോഡിനേറ്റർ കെ.സി.സതീശൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
