
പാനൂർ : പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽനാളെ രാവിലെ ഒൻപതരക്ക് ഭരണഘടന ചിത്രാഖ്യാനം സംഘടിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ചൊക്ലി, കതിരൂർ മൊകേരി പന്ന്യന്നൂർ പഞ്ചായത്തുകളുടെ സഹകരണത്തോടുകൂടി സംഘടിപ്പിക്കുന്ന പരിപാടിയിൽ കേരളത്തിലെ പ്രഗത്ഭരായ 25 ചിത്രകാരന്മാർ പങ്കെടുക്കും മുൻ എം.പി പി.കെ ശ്രീമതി ഉദ്ഘാടനം നിർവഹിക്കും. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പ്രസീത അദ്ധ്യക്ഷത വഹിക്കും വാർത്തസമ്മേളനത്തിൽ പൊന്ന്യം ചന്ദ്രൻ, എൻ.സുധീഷ് കെ.കെ.രാജീവൻ വി.വി.കരുണൻ.കെ.എം.രാജേഷ് അനിരുദ്ധൻ എട്ടുവീട്ടിൽ, ബാബു മണപ്പാട്ടി പി.രഞ്ജിത്ത് ,സന്തോഷ് മമ്മാലി എന്നിവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
