
ഇരിട്ടി: മൂലോത്തുംകുന്ന് കൈരാതി കിരാതക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു. ഉത്സവത്തിന്റെ ഭാഗമായി മാതൃ സംഗമവും ഇളനീർ കാവ് വരവും സമർപ്പണവും നടന്നു. മാതൃസംഗമം ഇരിട്ടി എച്ച് എസ് എസ് റിട്ട. പ്രിൻസിപ്പാൾ കെ.ഇ. ശ്രീജ ഉദ്‌ഘാടനം ചെയ്തു. ക്ഷേത്രം രക്ഷാധികാരി വത്സൻ തില്ലങ്കേരി പ്രഭാഷണം നടത്തി. മാതൃസമിതി പ്രസിഡന്റ് വി.എ.പ്രസന്ന അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നിഷ പ്രവീൺ എന്നിവർ സംസാരിച്ചു. വൈകുന്നേരം പയഞ്ചേരി കുറുമ്പ ഭഗവതി ക്ഷേത്രസത്തിൽ നിന്നും ആരംഭിച്ച ഇളനീർ കാവ് വരവ് സന്ധ്യയോടെ ക്ഷേത്രത്തിൽ എത്തിച്ച് നടയിൽ സമർപ്പിച്ചു. പ്രതിഷ്ടാദിനമായ ഇന്നലെ തന്ത്രി വല്ലഭൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ വിശേഷാൽ പൂജകൾ നടന്നു. വൈകിട്ട് തിടമ്പ് നൃത്തത്തോടെയാണ് ഉത്സവം സമാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
