SignIn
Kerala Kaumudi Online
Wednesday, 22 April 2026 9.17 PM IST

കാട്ടാമ്പള്ളി പാടശേഖരത്തിൽ ചുവപ്പു വാലൻ ഷ്രൈക്ക് വിരുന്നിനെത്തി

Increase Font Size Decrease Font Size Print Page
issabell

കണ്ണൂർ: ദേശാടനപക്ഷിയായ ചുവപ്പ് വാലൻ ഷ്രൈകിനെ കാട്ടാമ്പള്ളി പാടശേഖരത്തിൽ കണ്ടെത്തി. ചൊവ്വാഴ്ച വന്യജീവി സംരക്ഷണ സംഘടനയായ മാർക്കും സാമൂഹ്യ വനവത്കരണ വിഭാഗവും കാട്ടാമ്പള്ളി മേഖലയിൽ വെള്ളവയറൻ കടൽപരുന്ത് സർവേ നടത്തുന്നതിനിടെ സർവെ സംഘത്തിലുണ്ടായിരുന്ന സിറ്റി പൊലീസ് കമ്മീഷണർ നിധിൻ രാജാണ് ചുവപ്പു വാലൻ ഷ്രൈകിനെ കണ്ടെത്തി ചിത്രം പകർത്തിയത്. സർവെ സംഘാംഗങ്ങളായ ഡോ.സി മോഹനൻ, ഡോ.റോഷ്നാഥ് രമേശ്, ആഷ്ലി ജോസ് എന്നിവരാണ് പക്ഷി ചുവപ്പു വാലൻ ഷ്രൈകാണെന്ന് സ്ഥിരീകരിച്ചത്.
ശരീരം തവിട്ടു നിറമായ ഈ പക്ഷിയുടെ വാലിനു ചുവപ്പു നിറമുണ്ട്.മംഗോളിയ, ചൈന എന്നീ രാജ്യങ്ങളിൽ കാണപ്പെടുകയും ഇവിടങ്ങളിൽ പ്രജനനം നടത്തുന്നതുമായ ദേശാടന പക്ഷികളാണ് ചുവപ്പു വാലൻ ഷ്രൈക്. വടക്കേ ഇന്ത്യയിലെ ഗുജറാത്ത്, രാജസ്ഥാൻ മേഖലകളിൽ ഇവയെ കാണാറുണ്ടെങ്കിലും തെക്കെ ഇന്ത്യയിൽ അത്യപുർവമാണ്. കേരളത്തിൽ വർഷങ്ങൾക്കു മുമ്പ് തൃശൂർ കോൾ തണ്ണീർത്തടത്തിലായിരുന്നു ഇവയെ കണ്ടതായി റിപ്പോർട്ട് ചെയ്തത്. കണ്ണൂരിൽ ആദ്യമായാണ് ചുവപ്പു വാലൻ ഷ്രൈകിനെ കണ്ടെത്തുന്നത്.

കഴിഞ്ഞ കുറച്ചു കാലങ്ങളായി കാട്ടാമ്പള്ളിയുടെ സമീപ പ്രദേശങ്ങളിൽ ബ്രൗൺ ഷ്രൈകിന് സാമ്യമുള്ള പക്ഷിയെ കണ്ടതായി പക്ഷി നിരീക്ഷകരായ ഡോ.ജയൻ തോമസും അഫ്സലും അഭിപ്രായപ്പെട്ടിരുന്നു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.