SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.31 PM IST

നവോദയ വിദ്യാലയം ടീമിനു സ്വീകരണം

Increase Font Size Decrease Font Size Print Page
navodhaya

കാഞ്ഞങ്ങാട്: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന ദേശീയ സ്കൂൾ ബാൻഡ് മത്സരത്തിൽ സമ്മാനം നേടിയ പെരിയ ജവഹർ നവോദയ വിദ്യാലയംബാൻഡ് സംഘത്തിന് കാഞ്ഞങ്ങാട് റെയിൽവേസ്റ്റേഷനിൽ സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം റോസാപുഷ്പങ്ങൾ നൽകി ജേതാക്കളെ സ്വീകരിച്ചു. പ്രിൻസിപ്പൽ ഡോ.കെ. എസ് സജീവൻ അദ്ധ്യക്ഷത വഹിച്ചു. ആർ.രവികുമാർ, ഡോ.പ്രജീഷ്, ഇ.ശശി, ടി.എം.സുബ്രഹ്മണ്യൻ, നാരായണൻ കാവുങ്കാൽ എന്നിവർ സംസാരിച്ചു. പ്ലസ് വൺ വിദ്യാർത്ഥികളായ വി.കെ.ഘനശ്യാം,ഡി.കെ.ജീവൻ കൃഷ്ണ, കൈലാസ് എം.നായർ, പി.എസ്. ഗൗതം, മാത്യു ഷാജു, ഭഗത് പി.നായർ, ഹരിദേവ് വിനയൻ, എസ്.പവൻരാജ്, അലോക് പി.സുനിൽ, ദേവി പ്രസാദ്, ഉജ്വൽ, വി.കാർത്തിക്, എ.വി.ശിവജിത്ത്, ആർ.ഡി.പ്രതീഷ്, ആർ.ശ്രീഹരി,നന്ദകിഷോർ, എസ്.പി.ശാർദുൽ, എൻ.ബി.മഹേശ്വര്,കാശിനാഥ്, എം.കാർത്തിക്, യദുനന്ദൻ,അർജുൻ എം.നമ്പ്യാർ, പി.അർഷിത്ത്, എം.ശിവ്നന്ദ്, സുമന്ത്, ജശ്വിന്ദ്, ഭരത് കൃഷ്ണ തുടങ്ങി 27 വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. അരവിന്ദാക്ഷനാണ് പരിശീലകൻ

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY