SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.42 PM IST

കന്നി കലവറയ്ക്ക് സ്ഥാനം നിർണയിച്ചു

Increase Font Size Decrease Font Size Print Page
meethal

കാഞ്ഞങ്ങാട് : ചേറ്റുകുണ്ട് മീത്തൽ വീട് തറവാട് വയനാട്ടുകുലവൻ തെയ്യംകെട്ടിന്റെ കന്നികലവറ പണിയാൻ സ്ഥാന നിർണയം നടത്തി. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ ആചാരസ്ഥാനികരായ ബാലകൃഷ്ണൻ കാരണവർ, രവീന്ദ്രൻ കാരണവർ, അശോകൻ വെളിച്ചപ്പാടൻ, രവീന്ദ്രൻ കളക്കാരൻ, അശോകൻ നാലീട്ടുകാരൻ എന്നിവരുടെ മേൽനോട്ടത്തിൽ ജനാർദ്ദനൻ ആചാരിയാണ് സ്ഥാനനിർണയം നടത്തിയത്. കലവറ കെട്ടാൻ ആവശ്യമായ തെങ്ങോലകൾ മാതൃ സമിതിയുടെ നേതൃത്വത്തിൽ നേരത്തേ മെടഞ്ഞു നൽകിയിരുന്നു. തെങ്ങ് കെട്ടുന്ന ചടങ്ങും പൂർത്തിയാക്കി. ആഘോഷ കമ്മിറ്റി, പ്രാദേശിക സമിതി, തറവാട് കമ്മിറ്റി, മാതൃസമിതി ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു. ഏപ്രിൽ ഏഴു മുതൽ 9 വരെയാണ് ഇവിടെ തെയ്യംകെട്ട് ഉത്സവം നടക്കുന്നത്.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY