SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.43 PM IST

ശാസ്ത്ര സാഹിത്യ പരിഷത്ത് പുസ്തക പ്രകാശനം

Increase Font Size Decrease Font Size Print Page
parishath

പേരാവൂർ:കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല സമ്മേളനം ഫെബ്രുവരി ഏഴ്,​എട്ട് തീയതികളിൽ പേരാവൂർ മേഖലയിലെ വേക്കളം യു.പി സ്കൂളിൽ സമ്മേളനത്തിന്റെ അനുബന്ധമായി ആലച്ചേരിയിൽ എൻ.വേണുഗോപാൽ രചിച്ച ശാസ്ത്ര കലാജാഥയുടെ ചരിത്രഗാഥ പുസ്തകം യുവനാടക സംവിധായകനും നാടക രചയിതാവുമായ ജിനോ ജോസഫിന് നൽകി കൊണ്ട് ഒ.എം.ശങ്കരൻ പ്രകാശനം ചെയ്തു. കഴിഞ്ഞ 50 വർഷത്തെ ശാസ്ത്ര സാഹിത്യ പരിഷത്ത് ശാസ്ത്ര കലാജാഥയുടെയും ശാസ്ത്ര സാംസ്കാരിക പ്രവർത്തനങ്ങളുടെയും ചരിത്രമാണ് പുസ്തകം വി.കെ.കുഞ്ഞികൃഷ്ണൻ, പി.പി.ബാബു, കെ.വിനോദ്കുമാർ,എം.രമേശൻ, വി.വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ജില്ല സമ്മേളനം ഫെബ്രുവരി ഏഴിന് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ.എ.സാബു ഉദ്ഘാടനം ചെയ്യും.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY