
തൃക്കരിപ്പൂർ: വി.പി.പി.മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക പ്രൈസ് മണിക്കും ട്രോഫിക്കുമായി തൃക്കരിപ്പൂർ ആക്മി സംഘടിപ്പിക്കുന്ന എം.ബി. മുത്തലിബ് സി. റഷീദ് സ്മാരക ഈവനിംഗ് സെവൻസ് ഫുട്ട്ബോൾ ടൂർണ്ണമെന്റ് തൃക്കരിപ്പൂർ മിനി സ്റ്റേഡിയത്തിൽ തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജിത സഫറുള്ള ഉദ്ഘാടനം ചെയ്തു. ആക്മി പ്രസിഡന്റ് സത്താർ വടക്കുമ്പാട് അദ്ധ്യക്ഷനായി. ആക്മി സെക്രട്ടറി സി ഷൗക്കത്തലി ആമുഖഭാഷണം നടത്തി.റെഡ് സ്റ്റാർ ഇടയിലക്കാടുമായി നടന്ന ഉദ്ഘാടനമത്സരത്തിൽ ടൈബ്രേക്കറിൽ എ.എഫ്.സി.ബിരി ച്ചേരി വിജയിച്ചു.എ.എഫ് സി ബീരിച്ചേരിയുടെ ഗോൾകീപ്പർ മിർസാൻ മുഹമ്മദാണ് കളിയിലെ താരം. ഇന്ന് സെൻട്രൽ യൂനിറ്റി ഉദിനൂരും സിൽവർ സ്റ്റാർ മൈദാനിയും ഏറ്റുമുട്ടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
