
കാഞ്ഞങ്ങാട് : തപസ്യ കലാ സാഹിത്യ വേദി കാസർകോട് ജില്ലാ കമ്മിറ്റി നടത്തിയ സാംസ്കാരിക തീർത്ഥയാത്ര മഹാകവി കുട്ടമത്തിന്റെ ഭവനത്തിൽ സംസ്ഥാന കാര്യാധ്യക്ഷൻ പ്രൊഫ.പി.ജി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ടി പി ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി.രാമചന്ദ്രൻ,സംസ്ഥാന ഉപാധ്യക്ഷൻ അജയൻ കല്ലറ, ജില്ലാ അദ്ധ്യക്ഷൻ ബാലചന്ദ്രൻ പെരിയ തുടങ്ങിയവർ സംബന്ധിച്ചു. അക്ഷരശ്ലോക പണ്ഡിതൻ പി.പി.കുഞ്ഞിക്കണ്ണൻ, കഥകളി കലാകാരൻ കെ.കെ.ഗോവിന്ദൻകുട്ടി കുറുപ്പ്, ഓട്ടൻ തുള്ളൽ കലാകാരൻ ജനാർദ്ദനൻ കുട്ടമത്ത്, യക്ഷഗാന കലാകാരൻ കെ. കെ.പിഷാരടി എന്നിവരെ ആദരിച്ചു.എ.വി.സദാനന്ദൻ സ്വാഗതവും എം.ജയകുമാർ നന്ദിയും പറഞ്ഞു. കാനായി കുഞ്ഞിരാമൻ, പി.കെ.കുമാരൻ നായർ, ടി.പി.സോമശേഖരൻ , ഉസ്താദ് ഹസ്സൻഭായി, ബാബു റായ്, കെ.വി.രമേഷ്, യോഗേഷ് ശർമ, രാധാകൃഷ്ണ ഉളിയത്തടുക്ക കെ.വി.കുമാരൻ എന്നിവരെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
