പയ്യാവൂർ: സ്ത്രീധന നിരോധന നിയമത്തിന്റെ വ്യവസ്ഥകളിൽ മാറ്റം വരുത്താൻ കേരള നിയമപരിഷ്‌കരണ കമ്മിഷൻ നിർദ്ദേശിച്ചിരിക്കുന്ന ശിപാർശകൾക്കെതിരെ സ്ത്രീധന നിരോധന കാമ്പയിനുമായി കെ.സി.വൈ.എം തലശേരി അതിരൂപത സമിതി. ഇതിന്റെ ഭാഗമായി കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉൾപ്പെടുന്ന 19 ഫൊറോന കേന്ദ്രങ്ങളിലും സ്ത്രീധന വിരുദ്ധ പ്രതിജ്ഞയും പ്രതിഷേധ സദസുകളും സംഘടിപ്പിച്ചു. കെ.സി.വൈ.എം തലശേരി അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര മണിക്കടവ് ഫൊറോനയിൽ അതിരൂപത തല ഉദ്ഘാടനം നിർവഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. അഖിൽ മുക്കുഴി, ജനറൽ സെക്രട്ടറി അമൽ പേഴുംകാട്ടിൽ, ട്രഷറർ ബിബിൻ പീടിയേക്കൽ, വൈസ് ഡയറക്ടർ സിസ്റ്റർ ജോസ്ന എസ്.എച്ച്, വൈസ് പ്രസിഡന്റുമാരായ അഖിൽ നെല്ലിക്കൽ, ശ്രേയ ശ്രുതിനിലയം, സെക്രട്ടറിമാരായ സോന ചവണിയാങ്കൽ, സാൻജോസ് കളരിമുറിയിൽ, കൗൺസിലർമാരായ എഡ്വിൻ തെക്കേമുറി, അഞ്ജലി വരിക്കാനിയ്ക്കൽ, അപർണ സോണി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |