SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.44 PM IST

ബീച്ച് റൺ മിനി മാരത്തോൺ കണ്ണൂരിന് ആവേശമായി

Increase Font Size Decrease Font Size Print Page
beachrun
ഒളിമ്പ്യനും ഏഷ്യൻ ഗെയിംസ് ഗോൾഡ് മെഡലിസ്റ്റുമായ ജിൻസൺ ജോൺസൺ ബീച്ച് റൺ ഫ്ളാഗ് ഓഫ് ചെയ്യുന്നു

കണ്ണൂർ: കായിക ഭൂപടത്തിൽ കണ്ണൂരിനെ കേരളത്തിന്റെ പുതിയ മിനി മാരത്തോൺ ഹബ്ബാക്കി മാറ്റുവാനും ആരോഗ്യവും കായികക്ഷമതയുമുള്ള ജനതയാണ് നാടിന്റെ സമ്പത്ത് എന്ന ആഹ്വാനവുമായി നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച 9-ാമത് ബീച്ച് റൺ എന്ന മിനി മാരത്തോൺ കണ്ണൂരിന് ആവേശമായി.

കൂടാതെ കണ്ണൂർ വിമാനത്താവളം വഴി വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനും ഉത്തര മലബാറിലെ ടൂറിസം സാദ്ധ്യതകൾ വളർത്തി കൊണ്ടുവരുന്നതിനും ജാതിമത രാഷ്ട്രീയ ചിന്തകൾക്കതീതമായി മനുഷ്യമനസ്സുകളെ ഏകോപിപ്പിക്കാനും മറ്റു വേർതിരിവുകൾ ഇല്ലാതാക്കാനും നമുക്കിടയിൽ സ്‌നേഹവും സൗഹൃദവും സഹോദര്യവും വളർത്താനും ഉദ്ദേശിച്ചാണ് ബീച്ച് റൺ സംഘടിപ്പിച്ചത്.

ബീച്ച് റണ്ണിന്റെ ബ്രാൻഡ് അംബാസിഡറായ ഒളിമ്പ്യനും ഏഷ്യൻ ഗെയിംസ് ഗോൾഡ് മെഡലിസ്റ്റുമായ ജിൻസൺ ജോൺസൺ ബീച്ച് റൺ ഫ്ളാഗ് ഓഫ് ചെയ്തു. പയ്യാമ്പലം പാർക്കിൽ വച്ച് നടന്ന പരിപാടിയിൽ കണ്ണൂരിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. ബീച്ച് റണ്ണിന് ആവേശം പകർന്ന് ഡൽഹിയിലെ സമീർ സചിദേവ് സൂംബാ മാജിക്ക് ഗ്രൂപ്പ് നയിക്കുന്ന സൂംബാ ഡാൻസും ഒരുക്കിയിരുന്നു. പാർക്കിൽ നിന്ന് തുടങ്ങി പാർക്കിൽ തന്നെ അവസാനിക്കുന്ന രീതിയിലാണ് മാരത്തോൺ ക്രമീകരിച്ചത്.

TAGS: LOCAL NEWS, KANNUR, BEACH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY