SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.27 PM IST

തമ്പുരാൻ വളപ്പിൽ വലിയ വീട് കളിയാട്ടം സാംസ്കാരിക സമ്മേളനം

Increase Font Size Decrease Font Size Print Page
thamburan-valapp

ചെറുവത്തൂർ:തലക്കാട്ട് തമ്പുരാൻ വളപ്പിൽ വലിയവീട് തറവാട് കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌ക്കാരിക സദസ്സും അനുമോദനവും എം.രാജഗോപൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് തയ്യാറാക്കിയ ചായില്യം സ്മരണിക പഞ്ചായത്ത് പ്രസിഡന്റ് ടി.നാരായണൻ പ്രകാശനം ചെയ്തു.ചടങ്ങിൽ വിവിധ വിഷയങ്ങളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ അനുമോദിച്ചു. പരിപാടിയിൽ ടി.വി.വസന്തൻ അദ്ധ്യക്ഷത വഹിച്ചു. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. രാമചന്ദ്രൻ, പഞ്ചായത്ത് അംഗം പത്താനത്ത് കൃഷ്ണൻ,കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ കെ.ജിഷ,മെട്ടക്ക് കൃഷ്ണൻ,വിജയൻ തലക്കാട്ട്,മലപ്പിൽ സുകുമാരൻ എന്നിവർ സംസാരിച്ചു.ടി.വി കൃഷ്ണൻ സ്വാഗതവും ടി.വി.ജയചന്ദ്രൻ നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY