SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.28 PM IST

കൂട്ടുമുഖത്ത് മെഡിക്കൽ ചെക്കപ്പ് സംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page
medical-checkup

പയ്യാവൂർ: കൂട്ടുമുഖം എം.സി സി എം തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ക്യൂൻ മേരി ഹോമിയോ മെഡിക്കൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ചെക്കപ്പ് സംഘടിപ്പിച്ചു. കാസർഗോഡ് പാലിയേറ്റീവ് സൊസൈറ്റി ജില്ലാ കമ്മിറ്റി അംഗവും എം.സി സി എം തണൽ ചാരിറ്റബിൾ ട്രസ്റ്റ് അഡ്വൈസറി ബോർഡ് മെമ്പറുമായ അഗസ്റ്റിൻ അയ്യങ്കാനാൽ ഉദ്ഘാടനം ചെയ്തു. . ട്രസ്റ്റ് സെക്രട്ടറി ഷൈനി പ്രദീപ് കണ്ടത്തിൽ ആമുഖ പ്രഭാഷണം നടത്തി. ക്രിസ്തുദാസി മദർ സുപ്പീരിയർ സിസ്റ്റർ റെജിന, ട്രസ്റ്റ് അഡ്വൈസറി ബോർഡ് മെമ്പർ ഐസക്ക് നെല്ലാനിയിൽ, പ്രദീപ് കണ്ടത്തിൽ, സ്മിത നെല്ലാനിയിൽ, സിന്ധു കോനാട്ട്, ഡോ.സിസ്റ്റർ ഷാനി എസ്‌കെഡി എന്നിവർ പ്രസംഗിച്ചു. ഡോ.സിസ്റ്റർ ഷാനി എസ്‌.കെ.ഡിയുടെ നേതൃത്വത്തിൽ ബിപിഎൽ കാർഡ് അംഗങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് പത്ത് രൂപ നിരക്കിലുമാണ് പരിശോധന നടത്തിയത്.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY