
കണ്ണൂർ: തൃണമൂൽ കോൺഗ്രസ് ജില്ലാ കമ്മിറ്റി നിലവിൽ വന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വി.ഡി. ബിന്റോ (പ്രസിഡന്റ്), അഷ്റഫ് പൂക്കോം (ജനറൽ സെക്രട്ടറി), ഹബീബ് (ട്രഷറർ), വിജയൻ മേക്കര (വൈസ് പ്രസിഡന്റ്), റിഖേഷ് ആരംഭൻ, ആരിഫ് അഴീക്കോട്, റമീസ് കെ. ഹമീദ് (സെക്രട്ടറിമാർ), തോമസ് മാത്യു പുത്തേട്ട്, മഹമൂദ് മൂസ, നൗഷാദ് കരിയാട്, ഷാഹിന തറച്ചാണ്ടി, രാജൻ ചക്കേരി, അനിത ആന്റോ, സിത്താര അരിങ്ങളയൻ, ഗോപി പോത്തൻ, ആർ.പി.ഷഫീഖ് (എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ. ആർ.എസ്.പി യുനൈറ്റഡ് തൃണമൂൽ കോൺഗ്രസിൽ ലയിച്ചുവെന്നും ഭാരവാഹികളായ നിസാർ മേത്തർ, വി.ഡി ബിന്റോ, അഷ്റഫ് പൂക്കോം, വിജയൻ മേക്കര, റമീസ് കെ. ഹമീദ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
