SignIn
Kerala Kaumudi Online
Wednesday, 22 April 2026 8.00 PM IST

ഈ അങ്കണത്തിലെ മൊട്ടുകൾക്ക് അവാർഡ് തിളക്കം അംഗീകാരനിറവിൽ കൊട്ടിച്ചാൽ അങ്കണവാടി

Increase Font Size Decrease Font Size Print Page
daily

കണ്ണൂർ: വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു വികസന സേവന പദ്ധതി 2024 -–25ലെ പ്രവർത്തനമികവിന് ജില്ലയിൽ ഒന്നാമതെത്തിയ നാറാത്ത് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലുള്ള കൊട്ടിച്ചാൽ അങ്കണവാടിക്ക് ഇത് അഭിമാനമുഹൂർത്തം. ജില്ലയിലെ 2504 അങ്കണവാടികളിൽ നിന്നുമാണ് കൊട്ടിച്ചാൽ അങ്കണവാടി ഒന്നാമതെത്തി സംസ്ഥാന അവാർഡ് നേടിയത്. ഇന്ന് തിരുവനന്തപുരത്ത് നവനീതം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കും.

ജില്ലയിലെ 21 ഓളം ബ്ലോക്ക് പ്രൊജക്ടിൽ നിന്നുമാണ് കല്യശ്ശേരി ബ്ലോക്കിൽ പെട്ട കൊട്ടിച്ചാൽ അങ്കണവാടി ഇടം നേടിയത്. അങ്കണവാടികളിൽ ജില്ലാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പാഠ്യപദ്ധതിയിലെ മുപ്പത് പ്രമേയങ്ങളിലും ആറ് ഉപപ്രമേയങ്ങളിലുമുള്ള പ്രവർത്തനം വിലയിരുത്തിയാണ് മികച്ച അങ്കണവാടിയായി തിരഞ്ഞെടുക്കുന്നത്. ആറ് ഉപ പ്രമേയങ്ങളിൽ പ്പെടുന്ന ക്രിസ്മസ്, ഗാന്ധി ജയന്തി,റിപ്പബ്ലിക്ക് ദിനം റംസാൻ ,ഓണം,സ്വാതന്ത്യ ദിനം എന്നി ദിവസങ്ങളിലെ മികവാർന്ന പ്രവർത്തനങ്ങളും മാസത്തിൽ രണ്ട് പ്രമേയങ്ങളുടെ പ്രവർത്തന മികവ് അടിസ്ഥാനമാക്കിയാണ് അവാർഡ്. കുട്ടികൾക്കുള്ള ഇൻഡോർ ഔട്ട്‌ഡോർ കളി സൗകര്യങ്ങൾ, ആകർഷകമായ ക്ലാസ് റൂം ചുമർ ചിത്രങ്ങൾ, അങ്കണവാടിയിൽ എത്തിയാൽ ഉള്ള ശുചിത്വശീലങ്ങൾ , കുട്ടികൾ വരച്ച ചിത്രങ്ങൾ , കളറിംഗ് , പേപ്പർ ഫോൾഡിംഗ് , ക്രിയാത്മക പ്രവർത്തനങ്ങൾ , ചെറു സ്‌കിറ്റ് അവതരണം നേടിയ ശേഷികൾ, പോർട്ട്‌ഫൊളിയൊ , എന്നിവയും അവാർഡിന് പരിഗണിക്കപ്പെട്ടു. അദ്ധ്യാപിക പി.ലീനയുടെയും സഹപ്രവർത്തക പി.സുലേഖയുടെയും മികവും ഈ തിളക്കിന് പിന്നിലുണ്ട്. 2015.2016 വർഷത്തെ മികച്ച അങ്കണവാടി ടീച്ചർക്കുള്ള സംസ്ഥാന അവാർഡ് നേടിയ ലീന കൊവിഡ് കാലത്ത് അങ്കണവാടി കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസായ കളിക്കൊഞ്ചലിന്റെ അവതാരികയായിരുന്നു ഇവർ..

കുട്ടികൾക്ക് ലഭിക്കേണ്ട ഭാഷാവികാസം, ശാരീരിക ചാലകവികാസം, വൈജ്ഞാനിക വികാസം, സാമൂഹികവും സർഗ്ഗാത്മകവുമായ വികാസം, ക്രിയാത്മക എന്നീവികാസ ങ്ങൾ കുട്ടികൾക്ക് ലഭിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് അങ്കണവാടിയിൽ ചെയ്തുവരുന്നത്. കുട്ടികളുടെ രക്ഷിതാക്കളും വലിയ പിന്തുണ നൽകിവരുന്നു. അവരുടെ സഹകരണമാണ് പഠന വിജയത്തിന് സഹായകമായത്. കൂടാതെ അങ്കണവാടി ലെവൻ മോണിറ്ററിംഗ് ആന്റ് സപ്പോർട്ടിംഗ് കമ്മിറ്റി യുടെ നല്ല സഹകരണവും മാതൃകാകെട്ടിടവും ഈ നേട്ടത്തിന് പിന്നിലുണ്ട്- പി.ലീന (കൊട്ടിച്ചാൽ അങ്കണവാടി അദ്ധ്യാപിക)

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.