SignIn
Kerala Kaumudi Online
Wednesday, 22 April 2026 11.00 PM IST

എൻ.ടി.ടി.എഫ് പരിശീലന കേന്ദ്രം സന്ദർശിച്ചു

Increase Font Size Decrease Font Size Print Page
nttf

തലശ്ശേരി :പാലയാട് അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്രവർത്തിക്കുന്ന നെട്ടൂർ ടെക്നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷൻ (എൻ.ടി.ടി.എഫ്) പരിശീലന കേന്ദ്രം നബാർഡ് കേരള റീജിയണൽ ഓഫീസ് ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ അനുമല, കണ്ണൂർ ജില്ലാ ഡെവലപ്‌മെന്റ് മാനേജർ ജിഷിമോൻ എന്നിവർ സന്ദർശിച്ചു. വിവിധ കോഴ്സുകളുടെ പരിശീലന രീതികളും ക്യാമ്പസ് പ്ലേസ്‌മെന്റ് സംവിധാനങ്ങളും വിലയിരുത്തിയ സംഘം അത്യാധുനിക സംവിധാനങ്ങളുള്ള സി.എൻ.സി മെഷീനുകൾ, ത്രീഡി പ്രിന്റിംഗ് യൂണിറ്റുകൾ ഉൾപ്പെടുന്ന മെക്കാനിക്കൽ ഷോപ്പ് ഫ്‌ളോറും റോബോട്ടിക്സ്, ഐ.ഒ.ടി, ഓട്ടോമേഷൻ ലാബുകളും സന്ദർശിച്ചു. സി.എൻ.സി മെഷിനിസ്റ്റ് കോഴ്സിൽ പരിശീലനം നേടുന്ന വിദ്യാർത്ഥികളുമായി സംഘം സംവദിച്ചു.എൻ.ടി.ടി.എഫ് അക്കാഡമിക് ഹെഡ് ആർ അയ്യപ്പൻ, പ്രിൻസിപ്പൽ വി.എംസരസ്വതി, വൈസ് പ്രിൻസിപ്പൽമാരായ വി.കെ.രാധാകൃഷ്ണൻ, എ.രൺധീർ, എൻ.ടി.ടി.എഫ് സീനിയർ ഓഫീസർ വികാസ് പലേരി എന്നിവർ ഒപ്പമുണ്ടായിരുന്നു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.