
പയ്യന്നൂർ:കണ്ടോത്ത് എസ്. എൻ. കൃഷി കൂട്ടത്തിന്റെ നേതൃത്വത്തിൽ നടത്തിയ തരിശുനില ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നഗരസഭ ചെയർമാൻ അഡ്വ.സരിൻ ശശി ഉദ്ഘാടനം ചെയ്തു. മുതിർന്ന കർഷകനായ പാവൂർ കോരൻ ഏറ്റുവാങ്ങി. നഗരസഭാംഗം എ.സവിത അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.പി. മോഹനൻ മാസ്റ്റർ, കൗൺസിലർ കെ.വി.മനോജ് കുമാർ, കൃഷി ഓഫീസർ എ.വി.രാധാകൃഷ്ണൻ , കൃഷി അസിസ്റ്റന്റ് ധന്യ സംസാരിച്ചു. കണ്ടോത്ത് എസ്.എൻ.വായനശാലക്ക് സമീപം 75 സെന്റ് തരിശു നിലത്ത് , പയ്യന്നൂർ കൃഷി ഭവന്റെ മാർഗ നിർദ്ദേശത്തോടെ , പയർ, ചീര, പാവയ്ക്ക, നരമ്പൻ, പടവലം, കക്കിരി തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
