
കാഞ്ഞങ്ങാട്: കെ.ആർ.ടി.സി ജില്ലാ സമ്മേളനം ഡി.സി സി പ്രസിഡന്റ് പി.കെ.ഫൈസൽ ഉൽഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് അശോകൻ കോട്ടോത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി കെ. ശ്രീനിവാസൻ, യൂസഫ് കൊട്യാടി, നഗരസഭാ കൗൺസിലർ ലിസി ജേക്കബ്ബ്, സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ പി.കെ.ചന്ദ്രശേഖരൻ എ.ദാമോദരൻ, എം.രാധാകൃഷ്ണൻ, കെ.പി.എസ്.ടി.എ ജില്ലാ സെക്രട്ടറി ടി.രാജേഷ്കുമാർ, എം.രാധാകൃഷ്ണൻ, കെ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം കെ.ആർ.ടി.സി സംസ്ഥാന ജനറൽ സെക്രട്ടറി അടാട്ട് വാസുദേവൻ ഉദ്ഘാടനം ചെയ്തു. ജില്ലാക്കമ്മിറ്റി അംഗം കെ.കെ. പിഷാരടി അദ്ധ്യക്ഷത വഹിച്ചു.ഉദുമ ഗ്രാമപഞ്ചായത്തംഗം സി.കെ. വേണു, ഗീതമുട്ടത്ത് എന്നിവർ സംസാരിച്ചു. ലിസി ജേക്കബ്, സി കെ.വേണു, കെ.കെ. പിഷാരടി എന്നിവരെ ആദരിച്ചു. ഭാരവാഹികൾ അശോകൻ കോട്ടോത്ത് (പ്രസിഡന്റ്) , കെ. ശ്രീനിവാസൻ(സെക്രട്ടറി) യൂസഫ് കൊട്യാടി (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
