SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.30 PM IST

കണ്ണൂർ യൂണി.കലോത്സവത്തിന് നെഹ്റു കോളേജിൽ തുടക്കം വരകളിൽ വർണങ്ങളിൽ

Increase Font Size Decrease Font Size Print Page
knr-uni

കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്‌റുകോളേജിൽ അഞ്ചുനാളുകളായി നടക്കുന്ന കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിന് സ്റ്റേജിതര മത്സരങ്ങളോടെ തുടക്കമായി. സ്റ്റേജിനങ്ങൾ നാളെ തുടങ്ങും. എട്ടിനാണ് കലോത്സവം സമാപിക്കുന്നത്.

ഓടക്കുഴൽ അവാർഡ് ജേതാവ് ഐ.പി.രാജഗോപാലൻ സ്റ്റേജിതര മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ശിൽപ്പി ഉണ്ണി കാനായി മുഖ്യാതിഥിയായി.യൂണിയൻ ചെയർമാൻ നന്ദജ് ബാബു അദ്ധ്യക്ഷത വഹിച്ചു.സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ ഡോ.എ.അശോകൻ, കണ്ണൂർ യൂണിവേഴ്‌സിറ്റി ഡി.എസ്.എസ് ഡോ.കെ.വി.സുജിത്ത്, നെഹ്‌റു കോളേജ് പ്രിൻസിപ്പൽ ഡോ. ടി..ദിനേശ്, സംഘാടക സമിതി കൺവീനർ കെ.പ്രണവ്, പ്രോഗ്രാം കമ്മറ്റിമാൻ ഡോ.കെ.മോഹനൻ, യൂണിവേഴ്‌സിറ്റി യൂണിയൻ വൈസ് ചെയ്‌ത ദിൽജിത്ത്, കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ്. ആഡ് പേഴ്സൺ ല അൽന വിനോദ്, കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ജോ.സെക്രട്ടറി കെ.ജിഷ, യൂണിവേഴ്സിറ്റി യൂണിയൻ എക്സിക്യുട്ടീവ് പി.കെ.ശ്രീരാഗ് എന്നിവർ സംസാരിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി കവിതാകൃഷ്ണൻ സ്വാഗതവും യൂണിയൻ ജില്ലാ എക്‌സിക്യുട്ടീവ് എം.ടി.പി ഫിദ നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY