
പയ്യന്നൂർ: ഏച്ചിലാംവയലിലെ പഴയ ആർ.ടി.ഒ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപം തീപിടിത്തം. ഇന്നലെ ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. കൂട്ടിയിട്ട മരത്തിലും, സമീപത്തെ പറമ്പിലുമാണ് അഗ്നിബാധയുണ്ടായത്. വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ സ്റ്റേഷനിലെ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ തോമസ് ഡാനിയലിന്റെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്സ് സംഘം തീ നിയന്ത്രണ വിധേയമാക്കി. കുറ്റിക്കാടുകളും, ഉണങ്ങിയ മരങ്ങളും അടങ്ങിയ പ്രദേശത്ത് ഏറെ നേരത്തെ പരിശ്രമത്തെ തുടർന്നാണ് തീ നിയന്ത്രണവിധേയമാക്കാനായത്. സേനാംഗങ്ങളുടെ കൃത്യമായ ഇടപെടലുകൾ മൂലം വൻ ദുരന്തം ഒഴിവായി. സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ പി.വിജയൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഉന്മേഷ്, കലേഷ്, ലിഗീഷ്, നന്ദകുമാർ, ഹോം ഗാർഡ് ശ്രീജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
