
തൃക്കരിപ്പൂർ: വലിയപറമ്പ് ഗ്രാമപഞ്ചായത്ത് 2026 -27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വിവിധ വർക്കിംഗ് ഗ്രൂപ്പ് പുന:സംഘടിപ്പിക്കുന്നതിൽ യു.ഡി.എഫ് അംഗങ്ങളെ മാത്രം തിരുകി കയറ്റുന്നതിലും ഗ്രാമസഭകൾ പാർട്ടി ഓഫീസുകളിൽ നടത്തുന്നതിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് വലിയപറമ്പ് പഞ്ചായത്ത് കമ്മറ്റി ആസൂത്രണ കമ്മറ്റി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. പഞ്ചായത്ത് ഓഫീസിനു മുന്നിൽ ജനപ്രതിനിധികളും പ്രവർത്തകരും നടത്തിയ പ്രതിഷേധ സമരം സി പി എം തൃക്കരിപ്പൂർ ഏരിയകമ്മറ്റി അംഗം വി.വി. സജീവൻ ഉദ്ഘാടനം ചെയ്തു.കാരണത്ത് മധുസൂദനൻ അധ്യക്ഷത വഹിച്ചു. പി.ശ്യാമള, ഇ.കെ.മല്ലിക, കെ.മനോഹരൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി വി.വി ഉത്തമൻ സ്വാഗതം പറഞ്ഞു.സംഭവത്തിൽ തദ്ദേശവകുപ്പ് മന്ത്രിയ്ക്കടക്കം എൽ.ഡി.എഫ് പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
