SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.27 PM IST

ഇളമ്പച്ചി തിരുവമ്പാടി ക്ഷേത്രം ഉത്സവത്തിന് കൊടിയേറി

Increase Font Size Decrease Font Size Print Page
thiruvambadi

തൃക്കരിപ്പൂർ:ഇളമ്പച്ചി തിരുവമ്പാടി ക്ഷേത്രത്തിൽ കൊടിയേറ്റ ഉത്സവത്തിന് തുടക്കമായി. ഇതോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം കാഞ്ഞങ്ങാട് ആർ.ഡി.ഒ.കെ.ബാലഗോപാലൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.പി.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. കേരള പൂരക്കളി അക്കാഡമി അവാർഡ് ജേതാവ് കാനക്കീൽ കമലാക്ഷൻ പണിക്കരെ ക്ഷേത്രം പ്രസിഡന്റ് പി.സി രാധാകൃഷ്ണൻ ഉപഹാരം നൽകി ആദരിച്ചു. താഴക്കാട്ട് മനയിൽ ശ്രീധരൻ കുട്ടി തിരുമുമ്പ് , പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേർസൻ എം.കെ.പ്രസന്ന, പഞ്ചായത്തംഗങ്ങളായ പി.വി.ഹരീഷ്, എം.വി.അനിത, സിനി ആർട്ടിസ്റ്റ് പി.വി.ആദിത്യൻ, സാംസ്കാരികകമ്മിറ്റി ചെയർമാൻ എൻ.എം.പരമേശ്വരൻ തിരുമുമ്പ് , കൻവീനർ എം.ഗോപിനാഥൻ, ക്ഷേത്രം കമ്മിറ്റി സെക്രട്ടറി കെ.വി.രാജീവൻ , സി പ്രമിത, ബിന്ദു പവിത്രൻ , സംഘാടക സമിതി ജനറൽ കൺവീനർ പി.പി.ജയപ്രകാശ് സംസാരിച്ചു. 11ന് ആറാട്ട് ബലി, ആറാട്ട്, ആറാട്ട് സദ്യക്ക് ശേഷം ഉത്സവം സമാപിക്കും.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY