SignIn
Kerala Kaumudi Online
Wednesday, 22 April 2026 9.31 PM IST

കലോത്സവവേദി ഉണ്ണിമായയ്ക്ക് പൊഞ്ഞാറോർമ്മ

Increase Font Size Decrease Font Size Print Page
unnimaya

പടന്നക്കാട് :കലോത്സവത്തിന്റെ പൊഞ്ഞാറോർമ്മയുമായി പ്രശസ്ത സിനിമ താരം ഉണ്ണിമായ നാലപ്പാടം കലോത്സവ നഗരിയിലെത്തി. 2015 ൽ നെഹ്രു കോളേജിൽ നടന്ന കണ്ണൂർ സർവ്വകലാശാല കലോത്സവത്തിൽ പയ്യന്നൂർ കോളേജിനെ പ്രതിനിധീകരിച്ചാണ് പങ്കെടുത്തത്.അന്ന് ഉവാവ് എന്ന നാടകത്തിലെ അഭിനയത്തിന് ഏറ്റവും നല്ല നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

മൂന്ന് വർഷം കലോത്സവങ്ങളിൽ സജീവമായി പങ്കെടുത്തു. നാടകം തന്ന ഊർജമാണ് സിനിമയിലേക്കെത്തിച്ചത്. കലോത്സവങ്ങൾ നൽകുന്ന കരുത്ത് ഒന്ന് വേറെ തന്നെയാണ്. പിന്നീട് ഓർക്കുമ്പോൾ ഒരു പാട് സന്തോഷവും അഭിമാനവം തോന്നുന്നുവെന്ന് ഉണ്ണിമായ പറഞ്ഞു. സ്കൂൾ തലത്തിലും ജില്ല സംസ്ഥാന കലോത്സവങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സ്കൂൾ കാലഘട്ടത്തിലും അഭിനയത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. നാടകാഭിനയത്തിന്റെ കരുത്തുറ്റ അടിത്തറയുമായി സിനിമയിലേക്കെത്തിയ ഉണ്ണിമായയ്ക്ക് അവസരങ്ങൾ ഏറെയായിരുന്നു. തിങ്കളാഴ്ച നിശ്ചയം' എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ഈ പെൺകുട്ടി പ്രണയവിലാസം, പരിവാർ, സംശയം, ധീരൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട താരമാണിപ്പോൾ. അദ്ധ്യാപിക കൂടിയായ ഉണ്ണിമായ പ്രശസ്ത കവി നാലപ്പാടം പത്മനാഭന്റെയും പരേതയായ മുൻപബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ശൈലജ മഠത്തിലിന്റെയും മകളാണ്. സൗണ്ട് ഡിസൈനർ ചരൺ വിനായക് ആണ് ഭർത്താവ്. മകൻ തനയ് വാഗ്ദേവ്.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.