SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.37 PM IST

അച്ഛന്റെയും ഏട്ടന്റെയും പരിശീലനത്തിൽ റിയ ഒന്നാമത്‌

Increase Font Size Decrease Font Size Print Page
ria

പടന്നക്കാട് :അച്ഛന്റെയും ഏട്ടന്റെയും പരിശീലനത്തിൽ പാശ്‌ചാത്യ സംഗീതത്തിൽ ഒന്നാം സ്ഥാനം നേടി റിയ എസ്.രൂപേഷ്. പിണറായി എസ്.ഐയായ അച്ഛൻ പി.പി.രൂപേഷിന് അത്യാവശ്യം ഗിറ്റാറിൽ പ്രവീണ്യമുണ്ട് ‌. ബയോ ടെക്നോളജിയിൽ പി.ജി കഴിഞ്ഞ ജേഷ്ഠൻ റിത്വിക്കും സംഗീതവും ഗിറ്റാറും കൈകാര്യം ചെയ്യാറുണ്ട് .ഡ്യൂട്ടി കഴിഞ്ഞ് അച്ഛൻ വീട്ടിലെത്തിയാൽ പിന്നെ ചുറ്റും ഗിറ്റാറും സംഗീതവും മാത്രമാകും .

അങ്ങനെ മൂന്ന് പേരും കൂടിയപ്പോൾ റിയ ഒന്നാമതായി. ഇതിനു പുറമെ യുട്യൂബ് നോക്കിയും പഠിച്ചു. തലശ്ശേരി ബ്രണ്ണൻ കോളേജ് മൂന്നാം വർഷ വിദ്യാർത്ഥിയായ റിയ നേരത്തെ കോളേജിലെ വെസ്റ്റേൺ ബാൻഡിലും ഉണ്ടായിരുന്നു. ധർമ്മടം അണ്ടല്ലൂർ സ്വദേശിയാണ്.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY