SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.43 PM IST

കലാകാരന്മാർ വളരേണ്ടത് നാടിന്റെ ആവശ്യം: മന്ത്രി ഒ.ആർ.കേളു

Increase Font Size Decrease Font Size Print Page
knr-kalo

പടന്നക്കാട് : കലാകാരന്മാരെ വളർത്തിയെടുക്കേണ്ടത്‌ നാടിന്റെ ആവശ്യമാണെന്ന് മന്ത്രി ഒ.ആർ.കേളു പറഞ്ഞു. കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്ന കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ കലോത്സത്തിന്റെ സ്റ്റേറ്റ്മത്സരങ്ങളുടെ ഉദ്ഘടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ തലം മുതൽ ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നത്‌ ഇതിന്റെ അടിസ്ഥാനത്തിലാണ്. മനുഷ്യന്റെ ജീവിത പ്രശ്നങ്ങളോട് കൃത്യമായി സംവദിക്കുന്നതാണ് .എന്നാൽ ഇന്ന് സമൂഹത്തിന്റെ മൂല്യച്ച്യുതി കലാ സംസ്കാരിക മേഖലയിൽ കൂടി പ്രതിഫലിക്കുന്നുണ്ടെന്നും സാംസ്കാരിക കേരളത്തിന്റെ എല്ലാ നന്മകൾക്കും ഉയർച്ചകൾക്കും ഉതകുന്നതിന ഇത്തരം മേളകൾക്ക് സാധിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു.

കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ നന്ദജ് ബാബു അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ സാജു ആമുഖപ്രഭാഷണം നടത്തി. എഴുത്തുകാരൻ പി.വി.ഷാജി കുമാർ മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയർമാൻ വി.വി.രമേശൻ,കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ മണി അനന്ദൻ പിള്ള, കണ്ണൂർ യൂണിവേഴ്സിറ്റി സിൻ‌ഡിക്കേറ്റ് അഗം ഡോ.എ.അശോകൻ, നെഹ്‌റു കോളേജ് മാനേജർ കെ. രാമനാഥൻ ,​​ നെഹ്റു കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.ദിനേശൻ എന്നിവർ സംബന്ധിച്ചു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY