SignIn
Kerala Kaumudi Online
Wednesday, 22 April 2026 8.00 PM IST

സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമിനോട് പ്രതികരിച്ച് കലോത്സവ നഗരി തുടക്കം

Increase Font Size Decrease Font Size Print Page
vv-

പടന്നാക്കാട്:സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും പുതിയ കരുത്തും ദിശാബോധവും നൽകാൻ ജനങ്ങളുടെ അഭിപ്രായങ്ങൾ ആരായാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമിന്റെ രണ്ടാം ഘട്ടമായി പൊതുകൂട്ടായ്മ വിവരശേഖരണത്തിന് കാസർകോട് ജില്ലയിൽ യുവജനങ്ങളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും തുടക്കം. ജനകീയ സർക്കാർ ജനങ്ങളെ കേൾക്കാൻ ജനങ്ങളിലേക്ക്, നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയൂടെ ഭാഗമായി കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് കാസർകോട് ജില്ല യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ കലോത്സവം നടക്കുന്ന പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ വച്ച് നൂറുകണക്കിന് വിദ്യാർത്ഥികളോടും യുവതി യുവാക്കളോടും സംവദിച്ച് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തേടി. കാഞ്ഞങ്ങാട് നഗരസഭ വി.വി.രമേശൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ യൂത്ത് കോർഡിനേറ്റർ എം.വി.രതീഷ് അദ്ധ്യക്ഷത വഹിച്ചു കെ.പ്രണവ് ,ടീം കേരള ജില്ലാ ക്യാപ്റ്റൻ റെനീഷ്, ഹരിത എന്നിവർ സംസാരിച്ചു.കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി യൂത്ത് കോർഡിനേറ്റർ കൃതിക് രാജ് സ്വാഗതം പറഞ്ഞു.നാളെയും ക്യാമ്പയിൻ തുടരും. വിദ്യാർത്ഥികളിൽ നിന്ന് നിരവധി അഭിപ്രായങ്ങളും പുതിയ നിർദ്ദേശങ്ങളും ലഭിച്ചു.

TAGS: LOCAL NEWS, KANNUR, KALOLSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.