
പടന്നക്കാട്: ജീവിതയാത്രയിൽ വീണുപോകുന്നവർക്ക് കൈത്താങ്ങാകാൻ വിവിധ ഉത്പന്നങ്ങളുമായി ഒരു സംഘം അദ്ധ്യാപക വിദ്യാർത്ഥികൾ കലോത്സവ നഗരിയിൽ സജീവമായുണ്ട്. കണ്ണൂർ സർവ്വകലാശാല മാനന്തവാടി ബി.എഡ് സെന്ററിലെ എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങളാണ് വയനാടൻ തനിമയുള്ള ഉത്പന്നങ്ങളുമായി ഇറങ്ങിയിരിക്കുന്നത്.ചിത്രങ്ങൾ പതിച്ച മുളകൊണ്ടുള്ള കീ ചെയിനുകൾ, പസിൽ ഗെയിം ഉത്പന്നങ്ങൾ തുടങ്ങി പല ഉത്പന്നങ്ങൾ ഇവരുടെ പക്കലുണ്ട്. കിടപ്പുരോഗികൾക്ക് വിവിധ സഹായങ്ങളായി നൽകുന്നതിനാണ് ഇവരുടെ സംരംഭം. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ പത്തോളം വീൽ ചെയറുകൾ, വാട്ടർ ബെഡുകൾ, ചികിത്സാ സഹായം എന്നിവ ഇവർ നൽകിയിട്ടുണ്ട്. കീചെയിനുകൾക്ക് 40 മുതൽ 60 രൂപ വരെയാണ് വില. സഹായധനത്തിനായുള്ള വരുമാനം നേടാൻ വയനാടൻ ചായപ്പൊടി, കാറ്ററിംഗ് , ഇവന്റ് മാനേജ്‌മെന്റ് തുടങ്ങിയവയുമായി ഇൻസ്പെയർ എന്ന സംരംഭം തുടങ്ങാനിരിക്കുകയാണെന്ന് എൻ.എസ്.എസ് കോഓഡിനേറ്റർമാരായ യു.അനുഷ, പി.എം.പ്രസീത, പി.വി.പ്രജുൽ, പി.കെ.സാന്ദ്ര എന്നിവർ പറഞ്ഞു. സംഘത്തിന് മാർഗനിർദ്ദേശവുമായി പ്രോഗ്രാം ഓഫീസർ ഗണേഷ് കുമാറുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
