SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.02 PM IST

കലാകിരീടം കൈവിടാതെ പയ്യന്നൂർ

Increase Font Size Decrease Font Size Print Page
payya
പയ്യന്നൂർ ഗവ. കോളേജ് ടീം

പടന്നക്കാട്: അന്തിമ വിജയം തങ്ങൾക്കു മാത്രമുള്ളതാണെന്ന് ഒരിക്കൽ കൂടി ഉറപ്പിച്ച് പയ്യന്നൂർ ഗവ. കോളേജ്. ഒപ്പത്തിനൊപ്പമെത്താൻ പോലും എതിരാളികൾക്കിടം നൽകാതെയാണ് പയ്യന്നൂർ ഗവ. കോളേജ് കലാകിരീടം ഇത്തവണ സ്വന്തമാക്കിയത്.

കണ്ണൂർ സർവ്വകലാശാലയുടെ 27 കലോത്സവങ്ങളിൽ 24 തവണയും ചാമ്പ്യൻപട്ടം പയ്യന്നൂർ കോളേജിനായിരുന്നു. കഴിഞ്ഞ തവണ ലഭിച്ച 260 പോയിന്റിനെയും മറികടന്ന് ഇത്തവണ 281 പോയിന്റോടെയാണ് ജേതാക്കളായതെന്ന റെക്കോഡും ഇവർക്കുണ്ട്. 216 പോയിന്റുമായി തലശ്ശേരി ബ്രണ്ണൻ കോളേജാണ് രണ്ടാം സ്ഥാനത്ത്. 169 പോയിന്റുമായി വിറാസ് വിളയാങ്കോട് മൂന്നാം സ്ഥാനത്തുണ്ട്. ആതിഥേയരായ നെഹ്രു കോളേജ് 151 പോയിന്റുമായി നാലാം സ്ഥാനത്തും 146 പോയിന്റുമായി തോട്ടട ശ്രീ നാരായണ കോളേജ് അഞ്ചാം സ്ഥാനത്തുമാണ്.
കലോത്സവ സമാപന സമ്മേളനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ വി.വി രമേശൻ അദ്ധ്യക്ഷനായി. സിനിമ സീരിയൽ താരം ഉണ്ണിരാജ് ചെറുവത്തൂർ മുഖ്യാതിഥിയായി. നഗരസഭ കൗൺസിലർ മണി അനന്തൻപള്ള, യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. എ. അശോകൻ, സജിത്ത് പലിയേരി, ഡോ. കെ.വി സുജിത്ത്, പ്രമോദ് വെള്ളച്ചാൽ, നെഹ്രു കോളേജ് പ്രിൻസിപ്പാൾ ഡോ. ടി. ദിനേശൻ, യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി കവിത കൃഷ്ണൻ, ചെയർമാൻ നന്ദജ് ബാബു, വൈസ് ചെയർമാൻ ദിൽജിത്ത്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. എ. മോഹനൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ. പ്രണവ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഋഷിത സി. പവിത്രൻ നന്ദിയും പറഞ്ഞു.

അഞ്ചു നാൾ നീണ്ടു നിന്ന കലാപൂരം പരാതികളും പരിഭവങ്ങളുമില്ലാതെ പര്യവസാനിച്ചതിന്റെ സന്തോഷത്തിലാണ് സംഘാടകർ. മേളയുടെ നടത്തിപ്പിൽ യൂണിയൻ ഭാരവാഹികൾ മുതൽ വിദ്യാർത്ഥികൾ, സംഘാടക സമിതി, സബ് കമ്മിറ്റി ഭാരവാഹികൾ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ വിജയമായിരുന്നു ഉടനീളം കണ്ടത്. മേളയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദിയറിയിക്കുന്നതായി സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു.

പയ്യന്നൂർ ഗവ. കോളേജ് ടീം

TAGS: LOCAL NEWS, KANNUR, UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.